സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചാലക്കുടിയില്‍ ഭരണ തുടര്‍ച്ചക്കായി യുഡിഎഫും; ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും

തൃശ്ശൂർ: തെരഞ്ഞെടുപ്പിന്  മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചാലക്കുടി നഗരസഭയിലെ തുടര്‍ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. നിലവില്‍ 37 വാര്‍ഡുകളാണുള്ളത്. യുഡിഎഫിലെ നിലവിലുണ്ടായിരുന്ന നിരവധി കൗണ്‍സിലര്‍മാരും സീനിയര്‍ നേതാക്കളും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് കൂടുതല്‍ പുതുമഖങ്ങളാണ് രംഗത്തുള്ളത്. യുഡിഎഫിന് നാലിടത്ത് ശക്തമായ റിബ്ബല്‍ ശല്യമുണ്ടെങ്കിലും തുടര്‍ ഭരണം സാധ്യമാക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്.

കഴിഞ്ഞ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്. പിന്നീട് ബിജെപിയംഗവും ഒരു സ്വതന്ത്രനും യുഡിഎഫിലെത്തിയത്തോടെ 29 പേരായിരുന്നു ഭരണപക്ഷത്ത്. ശക്തമായ പ്രതിപക്ഷം തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ ലഭിച്ച ചുരുക്കം ചില സീറ്റുകള്‍ നഷ്ടമായാലും ഭരണത്തിലെത്തുവാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ സീറ്റുകള്‍ കൂടുമെന്ന് കരുതുന്നുണ്ടെങ്കിലും ഭരണം പിടിക്കുവാന്‍ സാധിക്കുമോയെന്ന് പറയുവാന്‍ സാധിക്കുന്നില്ല.

പാര്‍ട്ടിയുടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ വരെ കുറവാണ്. എല്ലാവരും മറ്റു സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്‍ഡിഎ കഴിഞ്ഞ തവണ ഒരു സീറ്റാണ് നേടിയിരുന്നതെങ്കിലും കൗണ്‍സിലര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ആ സീറ്റും നഷ്ടമായിരുന്നു. ഒന്നോ രണ്ടോ സീറ്റെങ്കിലും ഇത്തവണയും  നേടുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് നിശ്ബദ പ്രചരണവും കഴിഞ്ഞ് വ്യാഴാഴ്ച പോളിംങ്ങ് ബൂത്തിലേക്ക് പോവുകയാണ്. വാര്‍ഡ് വിഭജനം പല വാര്‍ഡുകളുടേയും വിജയ സാധ്യത ഉറപ്പിക്കുവാന്‍ സാധിക്കാത്തതും മുന്നണികള്‍ക്ക് വലിയ  തലവേദനയാണ്.

അവസാന നിമിഷങ്ങളിലും തങ്ങളുടെ സീറ്റുകളില്‍ എന്ത് വില കൊടുത്തും വിജത്തിനായുള്ള  അവസാന ഓടത്തിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. ചാലക്കുടി നഗരസഭയില്‍ തികഞ്ഞ ശുഭ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് ഇരു മുന്നണികളും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement