ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടല്‍ യു.കെ പൗരൻ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. യുകെ പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തത്.ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോണ്‍ തിരികെ വാങ്ങാൻ ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് അക്രമം നടത്തിയത്. തുടർന്ന നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നഷ്ടപരിഹാരമായി ഹോട്ടല്‍ ഉടമ 15000 രൂപ ആവശ്യപ്പെട്ടത് നല്‍കിയതിനാല്‍ യുകെ പൗരനെ ഗോവയിലേക്ക് മടങ്ങാൻ അനുവദിച്ചു. കഴിഞ്ഞ 15 ദിവസമായി ആലപ്പുഴയിലുള്ള ജാക്കിന്റെ ഭാഗത്തു നിന്നും ഇതിന് മുൻപും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.






