സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണിൽ അസഹനീയമായ വേദന; പരിശോധനയിൽ കണ്ടെത്തിയത് നീളൻ വിരയെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കണ്ണില്‍ അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തിയ വയോധികയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയത് നീളൻ വിരയെ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ പ്രസന്ന(75)യുടെ കണ്ണില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ നീളന്‍ വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

കണ്ണിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസന്ന ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ണില്‍ വിരയുള്ളതായി കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉള്ള്യേരിയിലെ ആശുപത്രിയില്‍ എത്തിയത്.

ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിരയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്ക്രിയ നടത്താൻ തീരുമാനിച്ചു. നേത്രവിഭാഗത്തിലെ എച്ച്ഒഡി ഡോ. കെ വി രാജു, ഡോ. സി വി സാരംഗി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Tags :

Recent News

Advertisement