Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസമിൽ ഏക സിവിൽ കോഡ് വരുന്നു; സർക്കാർ ചെലവുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹിമന്ത ബിശ്വ ശർമ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദിസ്പൂർ: അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി ഹിമന്ത ബിശ്വ ശർമ്മ. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ, സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ മെയ് 26-ന് നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ഈ നിയമത്തിന്റെ കരട് രൂപത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മെയ് 21 മുതൽ 26 വരെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാകും ബിൽ സഭയിൽ വരുന്നത്. ബഹുഭാര്യത്വം നിരോധിക്കുക, വിവാഹത്തിന് കുറഞ്ഞ പ്രായം നിശ്ചയിക്കുക, സ്ത്രീകൾക്ക് സ്വത്തവകാശം ഉറപ്പാക്കുക, വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കുക, ലിവിങ് ടുഗദർ ബന്ധങ്ങൾ നിയന്ത്രിക്കുക എന്നിവയാണ് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ സംസ്ഥാനത്തെ ഗോത്രവർഗ വിഭാഗങ്ങളെയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏക സിവിൽ കോഡിന് പുറമെ, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള വിപുലമായ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം നടപ്പിലാക്കുന്ന ഈ നിയന്ത്രണങ്ങളുടെ ഭാഗമായി അടുത്ത ആറ് മാസത്തേക്ക് സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങില്ല. മന്ത്രിമാരോ ഉദ്യോഗസ്ഥരോ സ്വന്തം ചെലവിലാണെങ്കിൽ പോലും ഈ കാലയളവിൽ വിദേശയാത്രകൾ നടത്താൻ പാടില്ലെന്നും തീരുമാനമുണ്ട്. പെട്രോൾ, ഡീസൽ ചെലവുകൾ കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറയ്ക്കും. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സർക്കാർ ആവശ്യങ്ങൾക്കായി വിദേശ നിർമ്മിത വസ്തുക്കൾ വാങ്ങാതിരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹിമന്ത ബിശ്വ ശർമ്മയും നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer