ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലില്ല തിരിച്ചടിയാകും നൽകുകയെന്ന് പ്രധാനമന്ത്രി നാരദന്ദ്ര മോദി. രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ് ഈ ഭീകരാക്രമണം എന്നും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും നരേന്ദ്രമോദി ബീഹാറില്‍ പറഞ്ഞു.
പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെ ശിക്ഷിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്കുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനുശേഷം മോദി നടത്തുന്ന ആദ്യത്തെ പൊതു സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആക്രമണത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി രോഷം പ്രകടപ്പിക്കുകയാണെന്നും ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കൂടെ നില്ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



