കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. കാശ്മീരിൽ എത്തുന്ന അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും വലിയ രീതിയില്‍ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു.






