കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കൂടാതെ കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ ഒഴിവാക്കണമെന്ന ആവശ്യവും തള്ളി. മനുഷ്യ ജീവന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
കാട്ടുപന്നിയുടെ എന്നതിൽ ക്രമാതീതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കാർഷിക വിളകൾക്ക് നാശ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു.
Conent: Union Ministry of Forest and Environment will not declare wild boars as vermin






