ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസായി.നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് രാജേഷ് മുരുകേശനാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ “ഒരുക്കിവെച്ചൊരു നെഞ്ചാണേ….”എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവരാണ്.
അതേസമയം മെയ് 23 നാണ് ചിത്രം പ്രദർശനതിയനായെത്തുക. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോക്ടർ റോണി, മീര വാസുദേവ് , മഞ്ജുപിള്ള തുടങ്ങിയ നിരവധി താരങ്ങളും കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. . മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.






