മലപ്പുറം: പെരുവള്ളൂർ വൈദ്യുത തടസ്സം കാരണം പറമ്പിൽ പീടിക കുടുംബാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച ലാബ്, ഫിസിയൊ തെറാപ്പി സേവനങ്ങൾ തടസ്സപ്പെട്ട് ധാരാളം രോഗികൾ മടങ്ങിപ്പോയ അവസ്ഥയുണ്ടായത് ദുഃഖകരമാണെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ആർ ജെ ഡി പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പുതിയ ഭരണ സമിതി അധികാരത്തിൽ വരുന്ന ഉടനെ അടിയന്തിര എച്ച് എം സി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്ത് പരിഹാരം കാണേണ്ടതുണ്ട്. ലോക് സഭാ -രാജ്യ സഭാ എം പി ഫണ്ട്, എം എൽ എ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് എന്നിവ സമാഹരിച്ച് ഹെവി ജനറേറ്റർ /സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കെ സി കുഞ്ഞിമൂഹമ്മദ് അധ്യക്ഷനായി. ഇ അബ്ദുറഹിമാൻ,സി ഖാദർ കുട്ടി, മോഹനൻ വി, ഷമീർ കല്ലുങ്ങൽ, ജാഫർ കെ ടി, പി കെ മുഹമ്മദ്, വി കെ മുസമ്മിൽ, നിസാം എം സി എന്നിവർ സംസാരിച്ചു.

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം
കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ









