വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. പശ്ചിമേഷ്യയിലേക്ക് വന്‍ സൈനിക സന്നാഹത്തെ അയച്ച് അമേരിക്ക. 2500 മറീന്‍ സൈനികരെയും യു.എസ്.എസ്. ട്രിപ്പോളി എന്ന ആംഫിബിയസ് അസോള്‍ട്ട് കപ്പലിനെയുമാണ് യുഎസ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ജപ്പാനില്‍ നിന്നു പുറപ്പെട്ട ഈ സൈനിക വ്യൂഹം ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈനികരെ കരയിലിറക്കാനും ഒരേസമയം നാവിക-വ്യോമ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനും ശേഷിയുള്ളതാണ് ‘യു.എസ്.എസ്. ട്രിപ്പോളി’. ഇത് ഇറാനില്‍ ഒരു കരയുദ്ധം ആരംഭിക്കുന്നതിന്റെ സൂചനയാണെന്ന് കരുതുന്നു. എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ 12 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.






