കോഴിക്കോട് : കോഴിക്കോട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി തന്റെ മുൻ പ്രയോഗത്തെ കുറിച്ച് മറുപടി പറഞ്ഞത്.
പ്രസ്സ് ക്ലബിൽ അദ്ദേഹം സംസാരിക്കവെ, ഒരു മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ മുൻ പ്രയോഗത്തെ കുറിച്ച് അദ്ദേഹത്തിനോട് ചോദിക്കവെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാധ്യമ പ്രവർത്തകർ വിളിച്ചിടത്തേ പോകാൻ പാടുള്ളൂ. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെ നിങ്ങൾ ഇരുന്നാൽ, അവിടെ വന്നിട്ട്, “അല്ല നിങ്ങളൊന്ന് ദയവായി പുറത്തേക്ക് പോകുമോ” , എന്ന് ചോദിക്കുന്നതിന് പകരം “നിങ്ങൾ പുറത്ത് കടക്ക്” എന്ന് ഞാൻ പറഞ്ഞിട്ടുണ്ടാകും. അത്രയേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.






