സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്ന് വി മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും, എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു വിഴിഞ്ഞത്ത് പിണറായിയുടെ കുടുംബം സന്ദർശനം നടത്തിയതെന്നും മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചോദിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രിയും കുടുംബവും സന്ദർശിച്ചത് എല്ലാവരും കണ്ടതാണ്. വിഴിഞ്ഞം എംഡി ദിവ്യ എസ് അയ്യർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രിൽ പരാമർശിക്കുന്നയാളാണ് മുഖ്യമന്ത്രിയുടെ മകൾ വീണ. അതീവ സുരക്ഷാ മേഖലയിൽ ഇവർക്ക് എങ്ങനെയാണ് സന്ദർശനം നടത്താൻ കഴിഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം തുറമുഖ കമീഷനിങ് ചടങ്ങില്‍ പങ്കെടുത്തത് മൂന്നാം തീയതിയാണ്. അതിന് മുമ്പ് ഈ സംഭവത്തിൽ എന്താണ് വിശദീകരണം എന്നും മുരളീധരൻ ചോദിച്ചു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.