സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വാദിച്ച് വിഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പോര് ശക്തമാകുന്നു. അവശേഷിക്കുന്ന 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ദില്ലിയിൽ രാത്രി മുഴുവൻ മാരത്തൺ ചർച്ചകൾ തുടരുകയാണ്.

കെ. സുധാകരൻ മാധ്യമങ്ങളെ കാണുന്നത് തടയാൻ നേതൃത്വത്തിന്റെ ശ്രമം തുടരുന്നുവെന്നാണ് വിവരം. കണ്ണൂർ സീറ്റ് ലഭിക്കാത്ത പക്ഷം അദ്ദേഹം പരസ്യ പ്രതികരണവുമായി രംഗത്തെത്താനിടയുണ്ട്. പാർട്ടിക്കുള്ളിലെ ഭിന്നതയാണ് സ്ഥാനാർത്ഥി നിർണയം കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

കൊച്ചിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിയാസിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി വാദിക്കുന്നുണ്ട്. അതേസമയം ദീപ്തി മേരി വർഗീസിന് വേണ്ടി കെ.സി. വേണുഗോപാലും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിനെതിരെ ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. അരുവിക്കര സീറ്റിനായി കെ. ശിവകുമാറും കെ.എസ്. ശബരീനാഥനും രംഗത്തുണ്ട്.

ഉദ്വേഗം നിലനിൽക്കുന്ന മണ്ഡലങ്ങളെ രണ്ടാംഘട്ട പട്ടികയിലേക്ക് മാറ്റിവെച്ചാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചത്. കണ്ണൂർ, കോന്നി മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നില്ല. തൃപ്പൂണിത്തുറയിൽ കെ. ബാബു പിന്മാറിയതും പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസും സ്ഥാനാർത്ഥി നിർണയം നീളാൻ കാരണമായി. ഈ മണ്ഡലങ്ങളിലെ അന്തിമ തീരുമാനങ്ങൾ രണ്ടാം പട്ടികയിൽ പ്രതീക്ഷിക്കപ്പെടുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിൽ ഉൾപ്പെടെ ആറ് ജില്ലകളിൽ പാർട്ടിക്കുള്ളിൽ കടുത്ത തർക്കം തുടരുകയാണ്. സ്ഥാനാർത്ഥി പട്ടികയിൽ നോമിനികളുടെ പ്രാതിനിധ്യം കുറവാണെന്ന ആരോപണവുമായി വി.ഡി. സതീശൻ അതൃപ്തി പ്രകടിപ്പിച്ചതായും, ചർച്ചയ്ക്കിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയെന്ന സൂചനയും ഉയർന്നിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.