സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവാന്‍ എം വി ഗോവിന്ദന് ആവുന്നില്ലെന്നും, കേരളത്തിലെ സി പി എമ്മില്‍ തലയെടുപ്പുള്ള നേതാവില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഈവഴര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയും പരിഗണന നല്‍കുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശന്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. ഈഴവര്‍ കറിവേപ്പിലപോലെ എന്ന പേരില്‍ യോഗനാദത്തിലും കേരള കൗമുദിയിലും എഴുതിയ ലേഖനത്തിലാണ് സി പി എമ്മിനെയും നേതാക്കളെയും വെള്ളാപ്പള്ളി വിമർശിച്ചത്.കോടിയേരിയുടെ വിയോഗത്തിന് ശേഷം ജനകീയ മുഖമുള്ള നേതാവിനെ വളര്‍ത്തിയെടുക്കാന്‍ സിപിമ്മിന് കഴിഞ്ഞില്ല.കോടി​യേരി​യുടെ സൗമ്യഭാവവും പി​ണറായി​യുടെ സംഘാടകമി​കവും പാർട്ടി​ക്കു നൽകി​യ കരുത്ത് അസാധാരണമായി​രുന്നു.ഇന്ന് അത് വേണ്ടത്രയുണ്ടോ എന്ന് സംശയി​ക്കേണ്ടി​വരുന്ന സ്ഥി​തി​യാണ് എന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ എൻഡിഎ യുടെ വളർച്ചയും യുഡിഎഫിന്റെ തളർച്ചയും അടുത്ത തവണയും പിണറായി വിജയനെ തന്നെ അധികാരത്തിൽ എത്തിക്കാൻ ആണ് സാധ്യത എന്നും ഇടതുസർക്കാർ മൂന്നാമതും അധി​കാരമേറി​യാൽ നേതൃസ്ഥാനത്തേക്ക് പി​ണറായി​ അല്ലാതെ മറ്റൊരു മുഖം പാർട്ടി​യി​ലി​ല്ല എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി വിജയന്‍ അല്ലാതെ മറ്റൊരാളെ ഭരണം ഏല്‍പ്പിച്ചാല്‍ സി പി എമ്മിന്റെ തകര്‍ച്ച വളരെ പെട്ടെന്നായിരിക്കും. സി പി എമ്മില്‍ പിണറായി വിജയന്‍ മികച്ച സംഘാടകനാണ്. കോടിയേരി ബാലകൃഷ്ണന്‍ എല്ലാവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു. കോണ്‍ഗ്രസ് ഭരണ കാലത്തായാലും അല്ലാത്തപ്പോഴും വി സി നിയമനം പോലുള്ള സുപ്രധാന പോസ്റ്റുകളില്‍ ഈഴവ വിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.ബി ജെ പിയേയും വെള്ളാപ്പള്ളി അതിനിശിതമായ ഭാഷയിലാണ് ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. ബി ജെ പിയും ഈഴവ വിഭാഗത്തിന് ഒന്നും നല്‍കിയില്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്.

വെള്ളാപ്പള്ളി നേരത്തേയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായ ഘട്ടത്തിലാണ് ന്യൂനപക്ഷപ്രീണനം തുടര്‍ന്നതാണ് ഈഴവരും പിന്നാക്കക്കാരും സി പി എമ്മില്‍ നിന്നും അകലാന്‍ കാരണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആപോപണം. വെള്ളാപ്പള്ളിക്ക് മറുപടിയുമായി രംഗത്തെത്തിയ എം വി ഗോവിന്ദന്‍ വെള്ളാപ്പള്ളിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ എം വി ഗോവിന്ദനെതിരെ വീണ്ടും ഒളിയമ്പുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത് സി പി എം കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന ആരോപണം ശക്തമാവുകയാണ്. ഈഴവരുടെ വോട്ടില്ലാതെ സി പി എമ്മിന് വിജയിക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് വെള്ളാപ്പള്ളിയുടെ ലേഖനത്തിലൂടെ ലക്ഷ്യിമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് പാര്‍ലമെന്ററി രംഗത്ത് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തമ്മില്‍ ഭേദം സി പി എമ്മാണെന്നുമാണ് വെള്ളാപ്പള്ളിയുടെ ലേഖനത്തില്‍ പറയുന്നത്.കോണ്‍ഗ്രസും സി പി എമ്മും മുസ്ലിം ന്യൂനപക്ഷത്തെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളിയുടെ നേരത്തെ ഉയര്‍ത്തിയ ആരോപണം.വി ഡി സതീശനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും രമേശ് ചെന്നിത്തലയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റു നല്‍കുകയും ചെയ്ത വെള്ളാപ്പള്ളി ഈഴവര്‍ക്ക് കോണ്‍ഗ്രസില്‍ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയാണുള്ളത്.

തമ്മില്‍ ഭേദം സി പി എമ്മാണ് എന്നാല്‍ എം പിമാരേയും പി എസ് സി ചെയര്‍മാന്‍ മാരേയും ഒക്കെ തീരുമാനിക്കുമ്പോള്‍ അതിലൊന്നും ഈഴവരെ പരഗണിക്കുന്നെല്ലാണ് ആരോപണം.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും വെള്ളാപ്പള്ളിയുടെ വിമര്‍ശനം അഴിച്ചുവിടുകയാണ്. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്താത്തതിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നവരുടെ പോരായ്മയാണ് എന്നാണ് ആരോപണം.വിദ്യാഭ്യാസ മേഖലയില്‍ ഈഴവര്‍ക്ക് ഒരു പ്രാതിനിധ്യവുമില്ല. ആര്‍ ശങ്കറിന് ശേഷം മറ്റൊരു ഭരണാധികാരിയുമില്ല.കോണ്‍ഗ്രസില്‍ എം എല്‍ എ മാരായി ഈഴവ വഭാഗത്തില്‍ നിന്നും കെ ബാബുവല്ലാതെ മറ്റൊരു ഈഴവ നേതാവില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.തന്റെ വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണണമെന്നും തെറ്റുകള്‍ തിരുത്തിപ്പോവണമെന്നാണ് തന്റെ നിര്‍ദ്ദേശമെന്നുമാണ് വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നത്.

Advertisement

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി

Read More »

റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈറ്റിലയിൽ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈൽ

Read More »

വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ യോഗ അനുമതി വൈകിയെന്ന് ആരോപിച്ച് വാക്പോര്

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ്. ഫെബ്രുവരി

Read More »
Advertisement