എറണാകുളം: ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തിലുള്ള വിവാദ യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും മൂന്ന് ഇടത് എംഎല്‍എമാര്‍ പരാതി നല്കി.കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ.ജെ. മാക്സി, കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്. വിഡിയോ വസ്തുതാവിരുദ്ധമാണെന്നും മാനഹാനി വരുത്തിയെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.
ഈ മാസം 16-നാണ് ഷാജഹാന് തന്റെ യൂട്യൂബ് ചാനലിലൂടെ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയില്‍ വീഡിയോ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് സിപിഐഎം നേതാവ് കെ.ജെ. ഷൈന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.വിഡിയോയ്ക്ക് പിന്നാലെ ഷൈനിനെയും എംഎല്‍എമാരെയും ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സൈബര്‍ ആക്രമണവും വ്യാജ പ്രചാരണവും നടക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ കര്‍ശനമായ നിയമനടപടികളുമായി ഷൈന്‍ മുന്നോട്ട് പോകുന്നുവെന്നും വ്യക്തമാക്കുന്നു.






