Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ് 33 ടെംപിള്‍ റോഡ്’ ഫസ്റ്റ് ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. ‘സ്ലം ഡോഗ് 33 ടെംപിള്‍ റോഡ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. വിജയ് സേതുപതിയുടെ മാസ്സ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിജയ് സേതുപതിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിലും ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് ബാനറില്‍ ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

വന്യമായ മാസ്സ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാല്‍ സ്‌റ്റൈലിഷ് ലുക്കില്‍ ചോര പുരണ്ട വെട്ടുകത്തിയുമായി ചിതറി തെറിച്ചു കിടക്കുന്ന പണക്കൂമ്പാരത്തിനു നടുവില്‍ നില്‍ക്കുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മാസ്സ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. തന്റെ നായകന്മാരെ ഏറ്റവും വ്യത്യസ്തമായി അവതരിപ്പിക്കുന്ന പുരി ജഗനാഥ്, ഈ ചിത്രത്തിലൂടെ, പ്രേക്ഷകര്‍ ഇതുവരെ കാണാത്ത മാസ്സ് സ്‌റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയേയും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അതീവ രസകരമായ കഥാപാത്രങ്ങളുമായി ബ്രഹ്‌മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2025 ജൂലൈ മാസത്തില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പൂര്‍ത്തിയായത് കഴിഞ്ഞ നവംബറില്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പര്‍ ഹിറ്റുകളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ഒട്ടേറെ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ ആണ്.

ആക്ഷന്‍, ഇമോഷന്‍, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിര്‍മ്മാതാക്കള്‍- പുരി ജഗന്നാഥ്, ചാര്‍മി കൌര്‍, ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ള, ബാനര്‍- പുരി കണക്ട്‌സ്, ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്, സംഗീതം -ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍, സിഇഒ- വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer