സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

നൊസ്റ്റു അടിപ്പിച്ച് വിനീതിന്റെ ‘കാക്കേ കാക്കേ കൂടെവിടെ’; ‘അങ്കം അട്ടഹാസം’ ഗാനം പുറത്ത്

സുജിത് എസ് നായര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാർ വാസുദേവ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് അങ്കം അട്ടഹാസം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ സഹരചനയും നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത് അനില്‍കുമാര്‍ ജി ആണ്. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവർക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

ബാനര്‍ ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം സുജിത് എസ് നായര്‍, കോ- റൈറ്റര്‍, നിര്‍മാണം അനില്‍കുമാര്‍ ജി, കോ പ്രൊഡ്യൂസര്‍ സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം ശിവന്‍ എസ്. സംഗീത്, എഡിറ്റിംഗ് അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞാറമൂട്, കല അജിത് കൃഷ്ണ, കോസ്റ്റ്യൂം റാണ പ്രതാപ്, ചമയം സൈജു നേമം, സംഗീതം ശ്രീകുമാര്‍, ആലാപനം വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ബിജിഎം സാം സി എസ്., ആക്ഷന്‍സ് ഫിനിക്‌സ് പ്രഭു, അനില്‍ ബെ്‌ളയിസ്, സ്റ്റില്‍സ് ജിഷ്ണു സന്തോഷ്, പിആര്‍ഒ അജയ് തുണ്ടത്തില്‍ എന്നിവരാണ് അണിയറ പ്രവർത്തകർ.

Advertisement

വിവാഹാവശ്യം നിരസിച്ചു; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിൽ നടന്ന സംഭവത്തിൽ കൗശി (17), മൈലാതൾ (60) എന്നിവർ മരിച്ചു. പ്രതിയായ അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ

Read More »

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »
Advertisement