തിരുവനന്തപുരം: വാമനപുരം നദിയിൽ കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രഹ്മണ്യം (24 ) ആണ് മരിച്ചത്. വിതുര ഫയർഫോഴ്സ് സംഘവും പോലീസും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിനു സമീപം എട്ടംഗ സംഘത്തോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു രാജ് സുബ്രഹ്മണ്യം. നദിയിൽ ശക്തമായ ഒഴുകുണ്ടായിരുന്നു. വലിയമല ഐഇഎസ്ടിയിലെ എം ടെക് വിദ്യാർഥിയാണ്. നിയമ നടപടികള്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.






