ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണോ നിങ്ങൾ ? എന്നാൽ ഇത് തന്നെയാണ് അതിന് പറ്റിയ അവസരം . ഇപ്പോഴിതാ കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി എത്തിയിരിക്കുകയാണ് വിവോ വൈ19 5ജി.
ഐപി64 റേറ്റിംഗുള്ള വിവോ സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലേയും മീഡിയടെക് ചിപ്സെറ്റും നൽകിയിട്ടുണ്ട്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി എന്നീ വേരിയന്റുകൾക്ക് 10,499, 11,499, 12,999 എന്നിങ്ങനെയാണ് വില. രണ്ട് നിറങ്ങളിലായാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുന്നത് .
മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നി നിറങ്ങളിലാണ് ഫോൺ ഇന്ത്യൻ വിപണിയെ ആകർഷിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിൽ നിന്ന് ഓൺലൈനായും രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഓഫ് ലെെനായും വിവോ വൈ19 5ജി വാങ്ങാൻ സാധിക്കും.സ്വിസ് SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുള്ള ഫോണിന് ഡ്യൂവൽ സിം ഓപ്ഷനും ഉണ്ട്. കൂടാതെ എഐ സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയ 13 മെഗാപിക്സൽ കാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. കൂടാതെ വേഗത്തിലുള്ള ചാർജിങും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.






