Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയ സംഭവം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയെന്ന പരാതിയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പരിശോധന നടത്തി. അദാനി പോർട്സിനോട് ഇന്ന് ആവശ്യമായ രേഖകൾ ഹാജരാക്കാനും വകുപ്പ് നിർദേശം നൽകി.

അനധികൃത കയ്യേറ്റം സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കയ്യേറ്റം നടന്നതായി ആരോപണമുയർന്ന പ്രദേശങ്ങൾ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സന്ദർശിച്ചു. ലത്തീൻ സഭാ നേതൃത്വവുമായും സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി കുന്നുകൾ ഇടിച്ച് നിരത്തിയെന്ന പരാതിയിലാണ് പരിശോധന. ആഴിമല വരെയുള്ള പ്രദേശത്ത് തീരം നികത്തിയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്. പരിസ്ഥിതി പ്രവർത്തകൻ എ.കെ. ഹരികുമാർ നൽകിയ പരാതിയിലാണ് അധികൃതർ നടപടി സ്വീകരിച്ചത്.

ജനവാസ മേഖലയിലാണ് അനുമതിയില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നിർമാണ പ്രവർത്തനങ്ങൾ വലിയ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാകുമെന്നും പ്രദേശം കടലെടുത്തുപോകാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി തീരപ്രദേശം നികത്തില്ലെന്നും കടലിൽ ഡ്രഡ്ജിങ് നടത്തിയാണ് നിർമാണം നടത്തുകയെന്നും അദാനി പോർട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാംഘട്ട നിർമാണത്തിന് തീരപ്രദേശത്ത് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ, അനുമതിയില്ലാതെ വലിയ കുന്നുകൾ ഉൾപ്പെടെ ഇടിച്ച് നിരത്തിയെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. വിഷയത്തിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പരിശോധനയും തുടർനടപടികളും നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix