തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട് . പാർട്ടി നേതാക്കളുമായി ചർച്ചചെയ്ത് ഇന്ന് ഇതിൽ ഒരു അന്തിമതീരുമാനം ഉണ്ടായേക്കും. അതേസമയം വിവാദങ്ങൾക്ക് പിന്നാലെയാണ് വി ഡി സതീശൻ ചടങ്ങിൽ ക്ഷണം ലഭിച്ചത് . ഇതും വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്ന് കോൺഗ്രസിൽ പൊതു അഭിപ്രായം ഉണ്ട് .
അപമാനിക്കാനുള്ള സർക്കാർ നീക്കത്തിന് നിന്നു കൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ .അതേസമയം വി ഡി സതീശനെ ക്ഷണിക്കാതിരുന്നത് പ്രതിപക്ഷം സര്‍ക്കാര്‍ വാര്‍ഷികം ബഹിഷ്കരിക്കുന്നതിനാലാണ് എന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. കൂടാതെ ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു.






