തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. മേയ് രണ്ടിന് 11 മണിക്ക് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനു സമർപ്പിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
രാജ്യത്തിന്റെ വ്യാവസായികചരിത്രത്തിൽ മുൻപന്തിയിൽ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പൻ വികസനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനം ഉദ്ഘാടനച്ചടങ്ങിൽ വിളിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സതീശനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചിരുന്നു.





