തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ ഗുരുവായൂർ നഗരസഭയിലെ വോട്ട് കണക്ക് ഔദ്യോഗികമായി പുറത്തുവന്നു. നഗരസഭയിൽ ആകെ 46,163 വോട്ടുകളാണ് പോൾ ചെയ്തതെന്ന് തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. കക്ഷിവിഹിത കണക്കുകൾ പ്രകാരം എൽഡിഎഫ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി. യുഡിഎഫ് രണ്ടാം സ്ഥാനത്തും എൻഡിഎ മൂന്നാം സ്ഥാനത്തുമാണ്.
കക്ഷികൾക്ക് ലഭിച്ച വോട്ടുകൾ:എൽഡിഎഫ് – 19,389യുഡിഎഫ് – 16,666എൻഡിഎ – 8,442എസ്‌ഡിപിഐ – 86ആംആദ്മി പാർട്ടി – 138വെൽഫെയർ പാർട്ടി – 71സ്വതന്ത്രർ – 1,356. ഫലപ്രഖ്യാപനത്തിന് പിന്നാലെ നഗരസഭയിൽ പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായിട്ടുണ്ട്. 21ാം തിയതി പുതിയ അധികാരികൾ സ്ഥാനമേൽക്കും






