കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിംഗ് നടപടികൾ പൂർത്തിയാക്കി. നഗരസഭയിലെ 26 വാർഡുകളിലേക്കുമുള്ള വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചു.
നഗരസഭാ കൗൺസിൽ ഹാളിൽ രാവിലെ 10 മണിയോടെയാണ് ഇ.വി.എം. സെറ്റിംഗ് ആരംഭിച്ചത്. ഓരോ വാർഡുകളിലെയും മെഷീനുകൾ ക്രമീകരിക്കുമ്പോൾ അതത് വാർഡുകളിലെ സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.
റിട്ടേണിംഗ് ഓഫീസർ സത്യപാലൻ സി., അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാ ദേ, രേഖ എസ്, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, ചീഫ് അക്കൗണ്ടൻ്റ് ജയകുമാർ എൻ.എ., തിരഞ്ഞെടുപ്പ് വിഭാഗം പി.ആർ.ഒ ധനേഷ് എം.എസ്. എന്നിവരും ടീം അംഗങ്ങളും കമ്മീഷനിംഗ് നടപടികൾക്ക് നേതൃത്വം നൽകി. നടപടികൾ പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി പോലീസ് കാവലിൽ സൂക്ഷിക്കും.






