തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ മെഡിക്കൽ ഐസിയുവിൽ തുടരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനപുരത്തെ എസ് യുടി ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് വിഎസ് അച്യുതാനന്ദൻ.സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വി എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു.






