തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ ഇന്ന് ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാറിനെ കണ്ടു.
വിഎസ് ജീവിതകാലം മുഴുവൻ ഫൈറ്ററായിരുന്നു. നല്ല കമ്മ്യൂണിസ്റ്റുകാർ ഫൈറ്റ് ചെയ്താണ് നിന്നതെന്നും ഇന്നത്തെപ്പോലെ അഡ്ജസ്റ്റ് ചെയ്ത് പോകണമെന്നായിരുന്നില്ല അദ്ദേഹത്തിൻ്റെ നിലപാടെന്നും ജി സുധാകരൻ ആശുപത്രി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.






