സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ വാക്‌പോര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ വാക്‌പോര് .യുഡിഎഫ് സ്ഥാനാർത്ഥിയായി ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂരിനെ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ഡിസിസി സെക്രട്ടറിയും നന്നംമ്പ്രയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.പി.കെ തങ്ങളെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

എൽഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുക നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു. കോൺഗ്രസ് നേതാവ് എന്ന നിലയിൽ പ്രാദേശിക ലീഗിനെതിരെ രാഷ്ട്രീയ പോരാട്ടം നടത്തിയിരുന്നുമുൻപ് തിരൂരങ്ങാടി ബ്ലോക്കിലും കൊടിഞ്ഞി തിരുത്തി വാർഡിലും ലീഗിനെതിരെ സ്വതന്ത്രനായി മത്സരിച്ചു.

പിന്നീട് കോൺഗ്രസ്സും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡണ്ടാവുകയും ചെയ്തു. ഈ ഭരണസമിതിയുടെ കാലത്ത് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ വിവിധ വിഷയങ്ങളിൽ ഇദ്ദേഹം ഇടിഞ്ഞിരുന്നു മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫിനൊപ്പം ചേർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയ തുടർന്ന് കെപിസിസി ഇദ്ദേഹം സസ്പെൻഡ് ചെയ്തിരുന്നു.

തുടർന്ന് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. അതേസമയം, കെ.പി.കെ തങ്ങളെ ഔദ്യോഗികമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുമില്ല. നംന്നമ്പ്രക്ക് പുറമേ തെന്നല, എടരിക്കോട് പഞ്ചായത്തുകളിലാണ് ഈ ഡിവിഷൻ ഉൾപ്പെടുന്നത്. ഈ പഞ്ചായത്തകളിലും ഇദ്ദേഹം സുപരിചിതനാണ് പാർട്ടി പ്രവർത്തകരുമായി വ്യക്തിബന്ധങ്ങളും ഇദ്ദേഹത്തിനു ഉണ്ട്. ഇതെല്ലാം വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫിന് വേണ്ടി ശരീഫ് കുറ്റൂരാണ് മത്സരിക്കുന്നത്.

ഇദ്ദേഹം വേങ്ങര സ്വദേശിയാണ് മറ്റു ഡിവിഷനുകളിൽ വന്ന് ഇവിടെ വന്ന് മത്സരിക്കുന്നു എന്ന് പ്രചാരണം നടക്കുന്നു. ഈ ഡിവിഷനിൽ നിന്ന് അർഹരായ സ്ഥാനാർത്ഥികൾ പലരുമുണ്ട്നിരവധി അർഹനായ സ്ഥാനാർത്ഥികൾ ഉണ്ടായിട്ടും മറ്റു പ്രദേശത്ത് നിന്നും സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തു എന്ന് ഇടതുപക്ഷവും പ്രചരിപ്പിക്കുന്നുണ്ട്. പ്രദേശത്ത് ലീഗ് നേതാക്കൾ സീറ്റ് നൽകാത്തതിൽ പ്രവർത്തകർക്കും പ്രതിഷേധമുണ്ട്.എന്നാൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എന്ന നിലയിൽ സുപരിചിതൻ ആണെന്നും ലീഗിന്റെ ശക്തി കേന്ദ്രമായ ഇവിടെ മറ്റു അട്ടിമറികൾ നടക്കില്ലെന്ന് മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു. ഇരു സ്ഥാനാർത്ഥികളും നല്ല പ്രഭാഷകരാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.