ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നു.
ഇതോടെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നല്‍കി. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 1200 ഘനയടിയായി വര്‍ധിപ്പിക്കുകയും ചെയ്തു.
പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് പരിധി. മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.






