തൃശ്ശൂർ :കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറകുളത്തിന്റെ ഒന്നാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നടന്നു .’ജലരക്ഷ ജീവരക്ഷ’ എന്ന ലക്ഷ്യത്തോടെ ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 467000 രൂപ ചെലവഴിച്ചാണ് കുളപരിസരം സൗന്ദര്യവത്കരിച്ചത് .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉത്ഘാടനം ചെയ്തു . കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് എസ് . രേഷ്മ ടീച്ചർ അധ്യക്ഷയായി .രണ്ടാംഘട്ട പ്രവർത്തനത്തിന് ആയി 5 ലക്ഷം കൂടി അനുവദിച്ചതായി ആൻസി വില്യംസ് പറഞ്ഞു
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ ഷീജ സുഗതൻ , മിന്റോ റെനി ,ബിന്ദു മനോഹരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് മണികണ്ഠൻ ,മെമ്പർ യദു കൃഷ്ണൻ , സന്തോഷ് കുളത്തേരി എന്നിവർ സംസാരിച്ചു .
കാടുമൂടി ഉപയോഗശൂന്യമായി കിടന്ന കുളം നവീകരിക്കാൻ മുൻകൈയെടുത്ത ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് മണികണ്ഠനെ താഴെചിറ കൂട്ടായ്മ അനുമോദിച്ചു










