സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട് ബ്രഹ്മഗിരി തട്ടിപ്പ്; അനുമതിയില്ലാതെ സിപിഎം സഹകരണ സംഘങ്ങളുടെ കോടികൾ നിക്ഷേപം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ കോടികൾ നിയമലംഘനമായി നിക്ഷേപിച്ചതായി വിവരാവകാശ രേഖകൾ പുറത്തുവന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും ഇടത് അനുകൂല സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ വൻതുക നിക്ഷേപിച്ചതാണ് രേഖകൾ വ്യക്തമാക്കുന്നത്.

പണം തിരിച്ചുകിട്ടാതായ സാഹചര്യത്തിൽ, ബ്രഹ്മഗിരിയിലേക്കു തന്നെ മുൻപ് നിക്ഷേപിച്ച സിപിഎം ഭരിക്കുന്ന ചില സഹകരണ ബാങ്കുകൾ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.

വ്യക്തികളിൽ നിന്ന് മാത്രമല്ല, സഹകരണ മേഖലയിലെയും കോടികൾ ബ്രഹ്മഗിരിയിലേക്ക് എത്തിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ നിന്നുമാത്രം 15 കോടിയോളം രൂപ ഒഴുക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വയനാട് ജില്ലയിലെയും കണക്കുകൾ സമാനമായ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നു.

ഈ നിക്ഷേപങ്ങൾക്ക് നിയമപരമായ യാതൊരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് ജോയിന്റ് ജില്ലാ രജിസ്ട്രാർ ഓഫീസിന്റെയും ഓഡിറ്റ് വിഭാഗത്തിന്റെയും മറുപടി വ്യക്തമാക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.