തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കെന്ന് സൂചന. മേല്‍ നോട്ട ചുമതല കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണിനും കൈമാറിയേക്കും. ഇതടക്കം പുനരധിവാസം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കുക. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാന്‍ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും നിര്‍മ്മാണം. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും വിധമാണ് പദ്ധതി പ്രവര്‍ത്തനം നടത്തുക.


