സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഡ്രഗ്‌സ് നമുക്ക് വേണ്ട’, ചര്‍ച്ചയായി വേടന്റെ വാക്കുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: നിരവധി ഗാനങ്ങൾ മലായാളികൾക്ക് സമ്മാനിച്ച റാപ്പറായിരുന്നു വേടൻ. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ജനങ്ങൾ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ വേടന്‍ മുൻപ് ഒരു വേദിയിൽ ലഹരിക്കെതിരെ പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. ലഹരി ചെകുത്താനാണെന്നും അത് ഒഴിവാക്കണം എന്നുമായിരുന്നു വേടൻ പറഞ്ഞത്. ” ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ” എന്നായിരുന്നു തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ വേടന്‍ പറഞ്ഞത്.

അതേസമയം ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹില്‍ പാലസ് സി.ഐ വ്യക്തമാക്കി. കൂടാതെ ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ ഇടുക്കിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement