സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

”എല്ലാം ഉദ്ദേശിക്കുന്ന പോലെ ആകണമെന്നു നമ്മൾ വാശി പിടിക്കരുത്”

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി പി സുഗതൻ


നിക്ക് എന്റെ തന്നെ കുറേ സുഹൃത്തുക്കളോട് പറയാനുള്ളത് തുറന്നു പറയുന്നു. നമ്മൾക്ക് എന്തും എഴുതാനും പറയാനുമുള്ള വേദിയാണ് സമൂഹമാധ്യമങ്ങൾ. അതിന്റെ ഉപയോഗം നമ്മൾ ഓരോരുത്തരും നമ്മുടെ ഈഗോ അനുസരിച്ചാണ് നടത്തുന്നത്. നമ്മുടെ യഥാർത്ഥ രൂപം അതിൽ നിന്നും ബുദ്ധിയുള്ളവർക്ക് ഗണിച്ചെടുക്കാമല്ലോ. ആപൽ സമയങ്ങളിൽ ഉത്തരവാദിത്വ ബോധം കുറെ എങ്കിലും കാണിക്കും എന്നു പ്രതീക്ഷിക്കുന്ന ചിലരെങ്കിലും അങ്ങനെ കാണിക്കാത്തത് കൊണ്ടുള്ള വിഷമത്തിൽ നിന്നാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്.


നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ രാജ്യവും സൈന്യവും പ്രതി കരിക്കണം എന്നു പറഞ്ഞാൽ അത് നടക്കുമോ?. അങ്ങനെ പ്രതികരിക്കാത്തതു കൊണ്ട് നമ്മൾ വായിൽ വരുന്നത് ഉത്തരവാദിത്വ ബോധമില്ലാതെ നമ്മുടെ തന്നെ establishment കൾക്ക് എതിരെ പറയും എന്നാണോ? സൈന്യം രാജ്യത്തിന്റെ ultimate wepon(അവസാനത്തെ ആയുധം) ആണ്.

നാളെ സ്റ്റാലിൽമാരോ, മമ്ത മാരോ വിഘടിച്ചു പോകാൻ ശ്രമിച്ചാൽ അവരെയും നിലക്ക് നിർത്താൻ വേണ്ട അവസാനത്തെ ആയുധം!! അതിനെ കൈകാര്യം ചെയ്യുന്നതും വിമർശിക്കുന്നതും സൂക്ഷിച്ചു വേണമെന്നു ഓർമിപ്പിക്കുന്നു. നമ്മുടെ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടോ എന്ന ചോദ്യത്തിന് YES or NO സൈനിക വക്താവ് പറഞ്ഞില്ല. അത് ശരിയാണ്. അത് യുദ്ധ സമയത്തെ സൈന്ന്യത്തിന്റെ പ്രോട്ടോകോളാണ് എന്നറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ചില കാര്യങ്ങളിൽ ambiguity യും ഒരു തന്ത്രമാണ്. അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല.

ലോകത്തിലെ CIA, Mossad, RAW ഉൾപ്പടെ യുള്ള secret service agency കളോട് എന്തു ചോദിച്ചാലും yes എന്നോ no എന്നോ മറുപടി കിട്ടില്ല. അതാണ് അതിന്റെ രീതി. DGMO yes/no പറയാത്തതിന്റെ അർത്ഥം നമ്മളുടെ റഫേൽ വിമാനങ്ങൾ കുറെയെണ്ണം പാകിസ്ഥാൻ വെടി വെച്ചിട്ടുണ്ട് എന്നാണോ?? അല്ല.


ഉടൻ തന്നെ, നമ്മൾക്ക് യുദ്ധത്തിൽ അടി പറ്റി, മോദി എല്ലാം മറച്ചു വെക്കുന്നു, വിദേശകാര്യ സെക്രട്ടറി എന്തൊക്കെയോ മറച്ചു വെക്കുന്നു എന്നൊക്കെ പറഞ്ഞു തുരു തുരാ പോസ്റ്റുകൾ അടിച്ചിറക്കുന്നത് ശരിയാണോ. നിങ്ങൾ തന്നെ ചിന്തിക്കുക. യുദ്ധമാണ്, ചില front ലൈനിൽ നമുക്ക് തിരിച്ചടി ഉണ്ടാകും. Battle ലും war ഉം അർത്ഥം വ്യത്യസ്ഥമാണ്.

ചില battle നമ്മൾ തോൽക്കുമെങ്കിലും overall യുദ്ധം നമ്മൾ ജയിച്ച ചരിത്രമാണുള്ളത്. 1971ലെ യുദ്ധത്തിൽ എല്ലാ front ലൈനിലും നമ്മൾ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും ഛാമ്പിലെ “ചിക്കൻനെക്കിൽ” 400നും 500നും ഇടയ്ക്കു ഇന്ത്യൻ ഭടന്മാരാണ് മരിച്ചു വീണത്. അവിടെ നമ്മൾക്ക് തുടക്കത്തിൽ അടി കിട്ടി. പിന്നീട് റിക്കവർ ചെയ്തു. 71ലെ യുദ്ധം നമ്മൾ ജയിച്ചു.


അതുപോലെ സൈറസ് മിസ്ത്രി നമ്മുടെ വിദേശ കാര്യ സെക്രട്ടറി യാണ്‌. മന്ത്രി കഴിഞ്ഞാൽ ഏറ്റവും പ്രധാനി. അദ്ദേഹം ഒരു വ്യക്തിയല്ല. Institution ആണ്.രാജ്യത്തിന്റെ asset.സർക്കാർ കാര്യങ്ങൾ എങ്ങനെ ചെയ്യണം എന്നു നിങ്ങൾ അദ്ദേഹത്തിന് ട്യൂഷൻ കൊടുക്കുകയാണോ? അദ്ദേഹത്തെ വ്യക്തി പരമായി എന്റെ ഒരു fb സുഹൃത്തു അധി ക്ഷേപിച്ചിരിക്കുന്നു. താങ്കളെ unfriend ചെയ്യുകയല്ലാതെ എന്തു മാർഗം. നിങ്ങൾ ജേക്കബ് സാമൂവേലിനു പഠിക്കുകയാണോ എന്നറിഞ്ഞാൽ കൊള്ളാം.
സസ്നേഹം,
സിപി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.