തൃശൂർ: 9 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളും വർക്ക്‌ഷോപ്പ് ജീവനക്കാരുമായ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹിറ്റ്‌ലർ ഷെയ്ക്ക് , നൂർ ഇസ്ലാം എന്നിവെരയാണ് അന്വേഷണ സംഘം പിടികൂടിയത്.
നമ്പർ വ്യക്തമല്ലാത്ത മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുൻവശത്ത് നമ്പർ ഇല്ലാത്തതായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒൻപത് കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത പ്രതികളെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ കേസെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ലാലു എ വി, കൃഷ്ണൻ കെ.എ, സി പി ഒ മാരായ ദീപു കെ എച്ച്, കെ എച്ച് ജി സതീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






