തൃശൂർ: ചാലക്കുടി വി.ആര്‍ പുരം മേഖലയില്‍ വ്യാപകമായി മോഷണ ശ്രമം.കപ്പേളയുടെ നേര്‍ച്ചപ്പെട്ടിയുടെ ഒരു പൂട്ട് പൊളിച്ച ശേഷം രണ്ടാമത്തെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ വന്നപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. എവിടെ നിന്നോ മോഷ്ടിച്ച സൈക്കിളിലാണ് വി.ആര്‍.പുരം കപ്പേളയില്‍ മോഷണത്തിനായി മോഷ്ടാവ് എത്തിയിരിക്കുന്നത്.
നാട്ടുകാരെത്തിയ കാരണം സൈക്കിള്‍ ഉപ്പേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടിരിക്കുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കപ്പേളയില്‍ മോഷണത്തിനായി മോഷ്ടാവ് എത്തിയിരിക്കുന്നത്.സമീപത്തെ ചായക്കടയിലുള്ളവര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.സിസിടിവി.യില്‍ മോഷ്ടാവി്‌ന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്.സംഭവമറിഞ്ഞ് ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചു.






