കൊല്ലം: കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടത്തിങ്കലിൽ വീട്ടിൽ താമസിക്കുന്ന കവിതയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






