Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടന്‍ പവന്‍ സിംഗിനെതിരെ ഭാര്യ: ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നിര്‍ബന്ധിച്ച് നല്‍കിയതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: നടന്‍ പവന്‍ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ജ്യോതി സിംഗ്. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജ്യോതി സിംഗ് ഭര്‍ത്താവിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. വിവാഹ ബന്ധത്തില്‍ താന്‍ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി ജ്യോതി പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് പറഞ്ഞിട്ടും പവന്‍ സിംഗ് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നല്‍കിയെന്ന് ജ്യോതി സിംഗ് പറഞ്ഞു.

‘അദ്ദേഹം എനിക്ക് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ തരുമായിരുന്നു. താന്‍ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു, പക്ഷേ ശരിക്കും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നയാള്‍ ഭാര്യയ്ക്ക് ഈ മരുന്നുകള്‍ നല്‍കില്ല. ഞാന്‍ എതിര്‍ത്തപ്പോള്‍ അദ്ദേഹം എന്നെ വല്ലാതെ ഉപദ്രവിച്ചു. അതുകൊണ്ടാണ് ഞാന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് 25 ഉറക്കഗുളികകള്‍ കഴിച്ചത്’- ജ്യോതി സിംഗ് പറഞ്ഞു. ഇതോടെ രാത്രി വൈകി തന്നെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നുവെന്നും ജ്യോതി സിംഗ് പറഞ്ഞു.

അതേസമയം ജ്യോതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് പവന്‍ സിംഗ് പറയുന്നത്. തന്നെ കാണാന്‍ വന്നപ്പോള്‍ ജ്യോതിയോട് മാന്യമായാണ് പെരുമാറിയതെന്ന് പവന്‍ സിംഗ് പറഞ്ഞു. വിവാഹമോചന നടപടികള്‍ അവസാനിക്കുന്നത് വരെ തന്റെ വസതി വിട്ട് പോകാന്‍ ജ്യോതി വിസമ്മതിച്ചതായും നടന്‍ പറഞ്ഞു- ‘ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിച്ചുകൊണ്ട് ഒരു കേസ് നടത്താന്‍ കഴിയുമോ എന്ന് ഞാന്‍ ചോദിച്ചു. അവള്‍ക്ക് ആവശ്യമുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഞാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഏകദേശം ഒന്നര മണിക്കൂര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ അവസരം നല്‍കണമെന്നായിരുന്നു ജ്യോതിയുടെ ഒരേയൊരു ആവശ്യം. അത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല’.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer