കോഴിക്കോട് : ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണം. അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ.
ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോഴാണു വേദാന്തം അധ്യാപകനായ ഡോ. എ.മനോജിനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുന്നത്. ഓടി മാറാൻ സമയം കിട്ടുന്നതിനു മുൻപേ പന്നി കുതിച്ചുചാടി തല കൊണ്ട് ഇടിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ ഇടി കൊണ്ടത് ചുമരിൽ ആയതിനാൽ അധ്യാപകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അധ്യാപകൻ. കാട്ടു പന്നി ക്ലാസ് മുറിയിൽ കയറാതിരുന്നതും വലിയ ഭാഗ്യമാണെന്ന് അധ്യാപകൻ പറയുന്നു.






