കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മരിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45)യാണ്. ഇന്നലെ വൈകിട്ടാണു സംഭവം.ഛര്‍ദ്ദിയെ തുടര്‍ന്ന് ദീപ്തിപ്രഭയും ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന് അര്ജുന് ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തിപ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






