കട്ടപ്പന: യുകെയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതി പിടിയില്‍. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.
പണം നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ കട്ടപ്പന സ്വദേശി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയായിരുന്ന ഐറിന്‍ എല്‍സയെ കണ്ടെത്തിയത്. തുടര്‍ന്ന് കട്ടപ്പന പൊലീസ് തിരുവനന്തപുരത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.






