സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജുവലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യാ ശ്രമം; യുവതി അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വലറിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടി നാട്ടുകാര്‍. പന്തീരങ്കാവിലെ സൗപര്‍ണിക ജൂവലറിയിലെത്തിയ യുവതി കടയുടമയോട് സ്വര്‍ണമാല ആവശ്യപ്പെടുകയും അദ്ദേഹം മാലയെടുക്കാനായി തിരിഞ്ഞപ്പോള്‍ മോഷണ ശ്രമം നടത്തുകയുമായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ഇവരെ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പൊലീസിന് കൈമാറി.

ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പൂവാട്ട്പറമ്പ് സ്വദേശി സൗദാബിയെന്ന യുവതിയാണ് പിടിയിലായത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണത്തിലേക്ക് വഴിവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. ജൂവലറി തുറക്കാനായി കടയുടമ കൃഷ്ണന്‍ എത്തിയപ്പോഴാണ് യുവതിയും അവിടെ എത്തിയത്. മാലയെടുക്കാന്‍ തിരിഞ്ഞ കടയുടമയ്ക്ക് നേരെ ഇവര്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിക്കാനുള്ള ശ്രമവും യുവതി നടത്തി. കടയുടമ ബഹളം വയ്ക്കുകയും ഇരുവരും പിടിവലി നടത്തി കടയ്ക്ക് പുറത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ മോഷണശ്രമം അറിയുന്നത്. ഇതോടെ നാട്ടുകാര്‍ എത്തി യുവതിയെ പിടിച്ചുകെട്ടി.

മുമ്പ് രണ്ട് തവണ യുവതി കടയില്‍ വന്നിട്ടുണ്ടെന്നും അന്ന് കടയില്‍ ആളുകളുണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചതാണെന്നും കടയുടമ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിക്രമത്തിനിടെ കടയുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഇവര്‍ കൈയില്‍ കരുതിയിരുന്ന ഇന്ധനം ഉപയോഗിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. യുവതിയെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൈയില്‍ തീപ്പെട്ടിയും സിഗററ്റ് ലാമ്പ് അടക്കമുണ്ടായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ എല്ലാവരെയും നേരെ കൈയിലുണ്ടായിരുന്ന ഡീസല്‍ ഒഴിക്കാനും ഇവര്‍ ശ്രമിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »
Advertisement