ആലപ്പുഴ:ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിയിന് സമീപം യുവതി തീകൊളുത്തി ജീവനൊടുക്കി. ഒളവപ്പറമ്പ് സ്വദേശിനി സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വിവാഹ മോചനം നേടിയ ശേഷം, മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തും വാടകവീട്ടിലാണ് സൗമ്യ താമസിച്ചിരുന്നത്.
വാടകവസതിയിലായിരുന്നു ദാരുണസംഭവം നടന്നത്. വീട്ടിലെ മറ്റുള്ളവര്‍ സമീപത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സ്ത്രീയെ തീപിടിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്,
ആത്മഹത്യയ്ക്ക് പിന്നില്‍ ദീര്‍ഘകാലമായുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.






