സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂരിൽ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന.

ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോള‌ജ് ആശുപത്രിയിലേക്ക് മാറ്റി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.