കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് കല്ലേറ് നടത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. കഴിഞ്ഞ മാസം 30-ന് കോഴിക്കോട് വെച്ചായിരുന്നു സംഭവം.
വടകര പുറമേരി സ്വദേശിയും ആലുവ യു.സി. കോളേജ് വിദ്യാർത്ഥിനിയുമായ ഐശ്വര്യയ്ക്കാണ് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിൽ യുവതിയുടെ രണ്ട് പല്ലുകൾ പൊഴിയുകയും താടിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ലഹരി മദ്യലഹരിയിലായിരുന്ന സമയത്താണ് കല്ലെറിഞ്ഞതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




