തൃശ്ശൂർ: പഴഞ്ഞി മങ്ങാടിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മങ്ങാട് മുപ്പങ്ങൽ സ്വദേശിനി ചന്ദ്രാവതി ആണ് മരിച്ചത്. യുവതി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.










