കോഴിക്കോട് : പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി വിൽപ്പന. കാമുകൻ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമൻറാണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രണയം നടിച്ച് വീഡിയോ കോൾ ചെയ്യുന്നത് പതിവായിരുന്നു. വീഡിയോ കോളിങ്ങിന് യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ സ്ക്രീൻ റെക്കോർഡ് ഓണാക്കി ഇയാൾ പകർത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിച്ച് പണം തട്ടുകയായിരുന്നു






