തൃശ്ശൂർ: കേരളത്തിൽ ഇന്ന് അധ്വാനിക്കുന്ന ഏറ്റവും വലിയ ജനവിഭാഗം സ്ത്രീകളാണെന്നും, അതിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ ശാക്തീകരണ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണെന്നും ടി. ശശിധരൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തിനിലെ കുഞ്ഞുങ്ങളുടെ വേദനയിൽ പങ്കുചേർന്ന് ജീവിതത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ച ലീലാവതി ടീച്ചറും, ആയിരക്കണക്കിന് ലിറ്റർ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയ ലക്ഷ്മിക്കുട്ടിയേയും പോലെയുള്ളവർ കേരളീയ സ്ത്രീകളുടെ ചിന്താശേഷിക്കും മനശക്തിക്കും പ്രതീകങ്ങളാണെന്ന് ശശിധരൻ പറഞ്ഞു.



