ന്യൂഡൽഹി : കഴിഞ്ഞ മാസം 23 ന് പഞ്ചാബിലെ അതിർത്തിയിൽ വെച്ച് അറസ്റ്റിലായതിന് ശേഷം പാകിസ്ഥാൻ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയ ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ 21 ദിവസത്തിന് ശേഷം പാകിസ്ഥാൻ വിട്ടയച്ച വാർത്ത ഇന്നലെയായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ താൻ പാകിസ്ഥാന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവമാണ് പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം. തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും, തന്നെ പല്ല് തേക്കാൻ പോലും അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
ഏപ്രിൽ 23 ന് ഫിറോസ്പൂർ സെക്ടറിൽ ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ പാകിസ്ഥാൻ പ്രദേശത്തേക്ക് കടന്നതിന് ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു .തടവിലായിരുന്ന കാലയളവിൽ, ജവാനെ പാകിസ്ഥാനിലെ മൂന്ന് അജ്ഞാത സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയതെന്നും . അതിലൊന്ന് വിമാനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്ന ഒരു വ്യോമതാവളത്തിനടുത്തായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഈ നീക്കങ്ങൾക്കിടയിൽ, ജവാന്റെ കണ്ണുകൾ മിക്കപ്പോഴും മൂടിക്കെട്ടിയ നിലയിലായിരുന്നു. ഒരു സ്ഥലത്ത്, അദ്ദേഹത്തെ ഒരു ജയിൽ സെല്ലിൽ അടച്ചു എന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. കിസ്ഥാൻ അധികാരികൾ കണ്ണുകൾ കെട്ടിയിട്ടു, ഉറക്കം കെടുത്തി, വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു എന്ന് വൃത്തങ്ങൾ പറഞ്ഞു.






