തൃശ്ശൂർ: കൊരട്ടി. ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനും ഇല്ലാതാക്കാനും ഉള്ള ബിജെപി കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊരട്ടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലാളി പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിനെതിരെയും, കൂലി വിഹിതം 60:40 എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ മേലിൽ ഭാരം ചുമത്തുന്നതിനെതിരെയും ആണ് പ്രതിഷേധം ഉയർന്നത്. കൊരട്ടി പഞ്ചായത്തിലെ പാലപ്പിള്ളിയിൽ നടന്ന തൊഴിലാളികളുടെ പ്രതിഷേധ അസംബ്ലി സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്തു.
പി.എ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് അംഗം ജിസി പോൾ, ഇ.വി പ്രേമലത, വി.കെ ഗoഗാധരൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കെ.പി. തോമാസ്,എ.എ. ബിജു, എം.ജെ ബെന്നി, ലിജോ ജോസ്,റെയ്മോൾ ജോസ്.ടി.സി ഗോപി, ശ്രീമ സജീവ്. മിനി നെൽസൻ, കെ.പി ലിജോ,കലേഷ്. ടി എസ് എന്നിവർ പ്രസംഗിച്ചു.



