സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോക എയ്ഡ്സ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കെട്ടാങ്ങൽ അങ്ങാടിയിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും കെ.എം.സി.ടി പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

ബോധവത്കരണ റാലി, പ്രതിജ്ഞ ചൊല്ലൽ, ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ ഉൾപ്പെടുത്തി നടത്തിയ ഈ പരിപാടിയിൽ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും എൻ.എസ്.എസ് വിദ്യാർത്ഥികളും നിരവധി നാട്ടുകാരും പങ്കെടുത്തു. ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ ശക്തമായ സന്ദേശവുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അക്ഷയ് കെ, ദീപക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജൂനിയർ എച്ച്.ഐ അബ്ദുൽ ഹക്കീം കെ.പി, സുധീർ മാടാരി എന്നിവർ ആശയവിനിമയ സെഷനുകളിൽ പങ്കെടുത്തു.

എയ്ഡ്സ് രോഗികളോടുള്ള വിവേചനത്തിന്റെ അപകടത്തെക്കുറിച്ച് ബോധവത്കരിക്കുന്ന സ്കിറ്റ് ചൂലൂർ എഫ്.എച്ച്.സി ഫാർമസിസ്റ്റ് നിഷിതയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ജൂനിയർ പി.എച്ച്.എൻ റീജ കെ, എം.എൽ.എസ്.പി രോഹിണി പി.കെ, ലിൻസി എ, ചിന്നു കെ, തീർത്ഥ ഇ.കെ, അനീഷ പ്രഭാകരൻ എന്നിവരും സ്കിറ്റിൽ പങ്കാളികളായി. പരിപാടിയുടെ അവസാനത്തിൽ ചൂലൂർ എഫ്.എച്ച്.സി പി.എച്ച്.എൻ രാജി സിസ്റ്റർ നന്ദി അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.